1500 കായികതാരങ്ങള്‍ക്ക് പണം നല്കും
തിരുവനന്തപുരം: അന്താരാഷ്ട്ര- ദേശീയ വേദികളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ 1500 താരങ്ങള്‍ക്ക് സര്‍ക്കാര്‍ കുടിശ്ശികയായി നല്കാനുള്ള തുക നല്കും. നവമ്പര്‍ രണ്ട് ശനിയാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചതാണ് ഇക്കാര്യം.
1997മുതല്‍ പല തവണയായി ഈ താരങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത പ്രതിഫലത്തുക നല്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയിരുന്നു. ഈ കുടിശ്ശിക തീര്‍ക്കാന്‍ മൊത്തം 2.43 കോടി രൂപ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.ടി. ഉഷ, ഷൈനി വിത്സണ്‍, കെ. സാറാമ്മ തുടങ്ങിയ പഴയ താരങ്ങള്‍ക്കും കുടിശ്സിക നല്കാനുണ്ട്. 1997ലാണ് ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ സമ്മാനം നേടുന്ന കായികതാരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. പി.ടി. ഉഷയ്ക്ക് കുടിശ്ശിക ഇനത്തില്‍ 1.43 ലക്ഷം കൊടുക്കാനുണ്ടെന്ന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications