പിള്ളയെ പുറത്താക്കണം: ചെന്നിത്തല
തിരുവനന്തപുരം : സര്‍ക്കാരിനെതിരെ പരസ്യപ്രസ്താവന തുടരുന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയെ യു.ഡി.എഫില്‍ നിന്നു പുറത്താക്കണമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല എം.പി. ആവശ്യപ്പെട്ടു.
നവമ്പര്‍ നാല് തിങ്കളാഴ്ച കോവളത്ത് നടക്കാനിരിക്കുന്ന യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ എത്തിയ രമേശ് ചെന്നിത്തല നവമ്പര്‍ രണ്ട് ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. കെ.ബി. ഗണേശ് കുമാറിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പിഡിപി മാര്‍ച്ച് അക്രമാസക്തമായതിന് കാരണം പിള്ളയുടെ പ്രകോപനപരമായ പ്രസംഗമാണ്. പിള്ളയെ പുറത്താക്കിയാല്‍ ഭരണത്തെ ചൂഷണം ചെയ്യുന്ന ചെറിയ പാര്‍ട്ടികളുടെ പ്രവണതയ്ക്ക് ഇത് പാഠമാകുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications