ഐടി മേള: കേരളത്തിന് അവാര്‍ഡ്
ബാംഗ്ലൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ ഐടി മേളയായ ബാംഗ്ലൂര്‍ ഐടി.കോമില്‍ കേരളാ പവലിയന് അവാര്‍ഡ്. ടെക്നോളജി സ്റേറ്റ്സ്, ഇ- ഗവേണന്‍സ് വിഭാഗങ്ങളില്‍ ഡിസൈനിങ്ങിലും അവതരണത്തിലും ആണ് കേരളാ പവലിയന് അവാര്‍ഡ് നേടിയത്.
ഐടി വ്യവസായം തുടങ്ങാന്‍ ഏറ്റവും അനുകൂലമായ സംസ്ഥാനമായി കേരളത്തെ ലാളിത്യവും ആധുനികതയും ഒത്തിണങ്ങും വിധം അവതരിപ്പിക്കാന്‍ കഴിഞ്ഞതിനാണ് അവാര്‍ഡ് നല്കുന്നതെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി അറിയിച്ചു. ഐടി രംഗത്തും അനുബന്ധ മേഖലകളിലും കേരളത്തിന്റെ നേട്ടങ്ങള്‍ വിവരിക്കാന്‍ കേരളത്തിന്റെപവലിയനില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
അഞ്ചു ദിവസം നീണ്ട ഐടി മേള നവമ്പര്‍ ഒന്ന് വെള്ളിയാഴ്ച സമാപിച്ചു. അഞ്ച് ദിവസത്തെ മേളയില്‍ 264 ഐടി കമ്പനികള്‍ പങ്കെടുത്തു. ഇതില്‍ 53 എണ്ണം വിദേശക്കമ്പനികളാണ്.
ബിസിനസ്സ് ആവശ്യത്തിനായി 50,000ത്തോളം പേര്‍ ഐടി മേള സന്ദര്‍ശിച്ചു.












Click it and Unblock the Notifications