1,000 പിഡിപിക്കാര്‍ക്ക് ജാമ്യമില്ലാ കേസ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനോടനുബന്ധിച്ച് തലസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടതിന് 1,000 പിഡിപിക്കാര്‍ക്കെതിരെ ജാമ്യമില്ലാ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പിഡിപി കേന്ദ്രകമ്മിറ്റിയംഗം പൂന്തുറ സിറാജ് ഒന്നാം പ്രതിയാണ്.
കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ അക്രമിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ പൊലീസ് പിഡിപി പ്രവര്‍ത്തകരെ അറസ്റ്ചെയ്ത് തുടങ്ങും.
പിഡിപി മാര്‍ച്ചിനിടെ ഉണ്ടായ അക്രമങ്ങള്‍ ബോധപൂര്‍വമാണെന്ന് മുഖ്യമന്ത്രി ആന്റണി കുറ്റപ്പെടുത്തി. ബാബു, സലാഹുദ്ദീന്‍, ഉമ്മര്‍ഖാന്‍, ഹസന്‍ തുടങ്ങിയ 25ഓളം നേതാക്കള്‍ക്കെതിരെ കേസ് വേറെയുണ്ട്. ഇവരെല്ലാം ഒളിവിലാണ്.












Click it and Unblock the Notifications