Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയ്ക്ക് എന്തും ചെയ്യാം: പിള്ള

കൊട്ടാരക്കര: തന്റെ പാര്‍ട്ടിയെ മന്ത്രിസഭയിലെടുത്തവര്‍ക്ക് അതില്‍ നിന്നും മാറ്റാനും അധികാരമുണ്ട്. ഇക്കാര്യത്തില്‍ മുരളിയ്ക്ക് എന്തും ചെയ്യാം- കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. താന്‍ മുന്നണിവിട്ട് പോകണമെന്ന് മുരളീധരന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പിള്ള.

മന്ത്രി ഗണേഷിനോട് കുറെക്കാലമായി മുരളിയ്ക്ക് അസുഖമാണ്. യുഡിഎഫ് അധികാരമേറ്റതുമുതല്‍ തന്നെയും തന്റെ കക്ഷിയെയും മുന്നണിയിലെ ചിലര്‍ ദ്രോഹിക്കുകയാണ്. - പിള്ള വ്യക്തമാക്കി.

ഗാന്ധിജി ചെയ്തപോലെ സമരം ചെയ്യണമെന്നാണ് ഞാന്‍ പ്രസംഗത്തില്‍ പറഞ്ഞത്. ഇതിലെന്താണ് പ്രകോപനമായിട്ടുള്ളത്?. മദനിയ്ക്ക് നീതി ലഭിക്കണമെന്നത് യുഡിഎഫിന്റെ പൊതു നയമാണ്. മദനി യുഡിഎഫിന്റെ ശത്രുവല്ല. അദ്ദേഹത്തിന്റെ മോചനത്തിന് എല്ലാവരും സ്വന്തം നിലയ്ക്ക് പ്രവര്‍ത്തിക്കണമെന്നും യുഡിഎഫില്‍ ധാരണയുണ്ട്. മാര്‍ച്ചിനോടനുബന്ധിച്ച അക്രമങ്ങള്‍ അങ്ങേയറ്റം തെറ്റായിപ്പോയി.- പിള്ള അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+