Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധീരന്‍ വീണ്ടും പൊലീസിനെതിരെ

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ എംപി വീണ്ടും ആന്റണിയുടെ പൊലീസ് നയത്തെ വിമര്‍ശിച്ചു. നവമ്പര്‍ രണ്ട് ശനിയാഴ്ച മികച്ച പാര്‍ലമെന്റേറിയനുള്ള ശങ്കരനാരായണന്‍ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിരുന്നു സുധീരന്‍.

ഒന്നുകില്‍ നിഷ്ക്രിയം അല്ലെങ്കില്‍ അതിക്രമം എന്നതാണ് ഇവിടുത്തെ പൊലീസിന്റെ നയം. അതല്ലെങ്കില്‍ തിരുവനന്തപുരത്ത് പിഡിപി മാര്‍ച്ചില്‍ ഇത്രയ്ക്കേറെ അക്രമങ്ങളുണ്ടാകില്ലായിരുന്നു. - സുധീരന്‍ പറഞ്ഞു.

പിഡിപി പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങള്‍ അപലപനീയമാണ്. തികച്ചും പൈശാചികമായ അതിക്രമങ്ങളാണ് പിഡിപി പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ അതിക്രമങ്ങളെ കൈയും കെട്ടി നോക്കിനില്ക്കുകയായിരുന്നു പൊലീസ്. ക്രമസമാധാന പാലനത്തിന് നിഷ്ക്രിയത്വത്തിനും അതിക്രമത്തിനും ഇടയില്‍ ഒരു വഴിയില്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. - അദ്ദേഹം പറഞ്ഞു.

ശരിയായ ആസൂത്രണത്തോടെ നീങ്ങിയാല്‍ ഈ സര്‍ക്കാരിന് സുഗമമായി മുന്നോട്ട് പോകാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തെ ചടങ്ങില്‍ റിട്ട. ജസ്റിസ് വി.ആര്‍. കൃഷ്ണയ്യരാണ് സുധീരന് അവാര്‍ഡ് സമ്മാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+