കേരളത്തില്‍ 800 ധനികര്‍ മാത്രം
കൊച്ചി: ആദായനികുതി റിട്ടേണുകള്‍ പ്രകാരം കേരളത്തില്‍ പത്ത് ലക്ഷവും അതില്‍ കൂടുതലും വാര്‍ഷിക വരുമാനമുള്ള 800 പേര്‍ മാത്രമേയുള്ളൂ. അതേ സമയം 10,000 ധനികരെങ്കിലും സംസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍.
14.5 ലക്ഷം ആദായനികുതി ദാതാക്കളിലാണ് 0.14 ശതമാനം മാത്രമാണ് ധനികരായുള്ളത്. സാമ്പത്തികവര്‍ഷത്തില്‍ 10 ലക്ഷമോ അതില്‍ കൂടുതലോ വരുമാനം ലഭിക്കുന്നതായി കാണിച്ചിരിക്കുന്നത് 800 പേര്‍ മാത്രം.
സംസ്ഥാനത്തെ ധനികരുടെ എണ്ണം ഇത്രമാത്രം കുറഞ്ഞുപോയത് അത്ഭുതമുണ്ടാക്കുന്നുവെന്ന് ആദായനികുതി ചീഫ് കമ്മിഷണര്‍ ബി. എം. ജിണ്ഡല്‍ പറഞ്ഞു.
നടപ്പുസാമ്പത്തികവര്‍ഷം 2300 കോടി രൂപ ആദായനികുതിയായി ശേഖരിക്കാനാണ് ആദായനികുതി വകുപ്പ് ലക്ഷ്യമിടുന്നത്.
2004 മാര്‍ച്ച് ഒന്നിനുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ 500 കോടിയുടെ ആദായനികുതി കുടിശികയാണുള്ളത്. രാജ്യത്തെ മൊത്തം ആദായ നികുതി കുടിശിക 87,000 കോടി രൂപയാണ്. 2004-05 വര്‍ഷത്തില്‍ കുടിശികയില്‍ 15,000 കോടി രൂപ പിരിച്ചെടുക്കാനാവുമെന്നാണ് ആദായനികുതി വകുപ്പ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications