Get Updates
Get notified of breaking news, exclusive insights, and must-see stories!

നെടുങ്ങാടി ബാങ്ക് പ്രവര്‍ത്തനത്തിന് മൊറട്ടോറിയം

കോഴിക്കോട്: നെടുങ്ങാടി ബാങ്കിന്റെ പ്രവര്‍ത്തനത്തിന് റിസര്‍വ് ബാങ്ക് മാറട്ടോറിയം പ്രഖ്യാപിച്ചു. ബാങ്കിംങ് റെഗുലേഷന്‍ നിയമത്തിലെ സെക്ഷന്‍ 45 പ്രകാരമാണ് ഈ നടപടി.

നവംബര്‍ രണ്ട് ശനിയാഴ്ച ബാങ്ക് ഇടപാട് സമയം കഴിഞ്ഞാണ് മൊറട്ടോറിയം നിലവില്‍ വന്നത്. 2003 ഫിബ്രവരി ഒന്നാം തീയതിവരെയാണ് മൊറട്ടോറിയത്തിന്റെ കാലാവധി. ഈ കാലയളവില്‍ പരമാവധി 5000 രൂപവരെ മാത്രമേ നിക്ഷേപകര്‍ക്ക് പിന്‍വലിയ്ക്കാനാവുകയുള്ളു. നിത്യ ആവശ്യങ്ങള്‍ക്ക് ബാങ്കിന് ചെലവാക്കാമെങ്കിലും 20,000 രൂപയില്‍ കൂടുതല്‍ ചെലവാക്കണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി വേണം.

മൊറട്ടോറിയം കാലാവധിയ്ക്കുള്ളില്‍ ഈ ബാങ്ക് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിയ്ക്കുന്നതിനുള്ള തീരുമാനം ഉണ്ടാവും.

103 വര്‍ഷത്തിന് മുമ്പാണ് നെടുങ്ങാടി ബാങ്ക് സ്ഥാപിച്ചത്. മലയാളത്തിലെ ആദ്യ നോവലിസ്റായ അപ്പുണ്ണി നെടുങ്ങാടിയാണ് ബാങ്കിന്റെ സ്ഥാപകന്‍. ഇപ്പോള്‍ 173 ശാഖകളുണ്ട്. 1700 ാളം ജീവനക്കാരും. കഴിഞ്ഞ ഏതാനും വര്‍ഷമായി നടന്ന ക്രമക്കേടുകള്‍ കാരണം ബാങ്കിന് ഉണ്ടായ നഷ്ടം 65 കോടി രൂപയാണ്.

ബാങ്കിന്റെ ഓഹരികളില്‍ 40 ശതമാനവും മുംബൈ ഓഹരി ദല്ലാളായ രാജേന്ദ്രകുമാര്‍ ബന്ദിയ വാങ്ങിയതോടെയാണ് പ്രശ്നങ്ങല്‍ തുടങ്ങിയത്. വിവിധ ശാഖകളില്‍ നിന്നുള്ള വായ്പകള്‍ കിട്ടാക്കടമായതോടെയാണ് പ്രശ്നം തുടങ്ങിയത്. 1999 നും 2000 നും ഇടയില്‍ ഓഹരിദല്ലാളന്മാര്‍ 1350 കോടി രൂപയുടെ ഇടപാടുകള്‍ ഈ ബാങ്ക് വഴി നടത്തിയിരുന്നു. ഇത് റിസര്‍വ് ബാങ്ക് കണ്ടുപിടിച്ചതിനെ തുടര്‍ന്ന് രാജേന്ദ്ര ബന്ദിയയോട് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ശ്രീകാന്ത് മന്ദ്രി, ഫസ്റ് കസ്റോഡിയന്‍ ഫണ്ട്, ഡീല്‍ സെക്യൂറിട്ടീസ് എന്നീ ഓഹരി ദല്ലാളന്മാരാണ് ബാങ്കിലെ വിവാദ ഇടപാട് നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+