ബെസ്റ് ബേക്കറി: സാക്ഷിയെ കാണാതായി
മുംബൈ: ബെസ്റ് ബേക്കറി കേസിലെ സാക്ഷികളിലൊരാള്‍ പൊലീസ് എസ്കോര്‍ട്ടില്‍ വച്ച് കാണാതായെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിച്ചു.
27 സാക്ഷികളാണ് കേസിലുള്ളത്. ഇവരില്‍ രണ്ട് പേര്‍ ദൃക്സാക്ഷികളാണ്. സാക്ഷി അപ്രത്യക്ഷനായതിനാല്‍ തെളിവ് ഹാജരാക്കാനാവില്ലന്ന്െ പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.
സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സാക്ഷികള്‍ക്ക് മതിയായ സംരക്ഷണം കൊടുക്കേണ്ടതാണെന്നിരിക്കെ പൊലീസ് എസ്കോര്‍ട്ടില്‍ വച്ച് സാക്ഷിയെ കാണാതായത് നിയമവൃത്തങ്ങളില്‍ ആശ്ചര്യം പടര്‍ത്തിയിട്ടുണ്ട്.
തങ്ങള്‍ക്കെതിരെ ഭീഷണിയുണ്ടായിരുന്നതിനാല്‍ ഗുജറാത്തിലെ വിചാരണ കോടതിയില്‍ തങ്ങള്‍ സത്യമല്ല പറഞ്ഞതെന്ന ദൃക്സാക്ഷിയായ സഹീറ ഷെയ്ക്കിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മേല്‍കോടതി കേസിന്റെ പുനര്‍വിചാരണ മുംബൈയില്‍ നടത്താന്‍ ഉത്തരവിട്ടിരുന്നു.
തനിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വഡോദര ജില്ലാ കളക്ടര്‍ക്ക് സഹീറ പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications