Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസും മുസ്ലിം ലീഗ് പ്രവര്‍ത്തകരും ആക്രമണം നടത്തിയ സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ചര്‍ച്ച നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കതിെരെ ആക്രമണം നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് മാധ്യമപ്രവര്‍ത്തക പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അന്വേഷണം മന്ത്രി കുഞ്ഞാലിക്കുട്ടിയെ മാറ്റി നിറുത്തി വേണം. ജുഡിഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകരടെ പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിയ്ക്കാമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ഉച്ചയ്ക്ക് ശേഷം വീണ്ടും ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ 12 ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ദീപയെ ആക്രമിച്ചതിനെതിരെ വധശ്രമത്തിന് കേസെടുക്കുക, അക്രമത്തിന് പ്രേരിപ്പിച്ചവര്‍ക്കെതിരെ ഗൂഢാലോചന കുറ്റത്തിന് കേസെടുക്കുക തുടങ്ങിയവയാണ് ആ ആവശ്യങ്ങള്‍.

മാധ്യമപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വിഷയം മന്ത്രിസഭാ അംഗങ്ങളുമായി ചര്‍ച്ച ചെയ്തു.

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ബോബി എബ്രഹാം, സംസ്ഥാന ജനറല്‍ സെക്രട്ടി എസ്. ജയശങ്കര്‍, മുന്‍ പ്രസിഡണ്ട് കെ. ജി. മുരളീധരന്‍, പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ സി. ഗൗരീദാസന്‍ നായര്‍ എന്നിവരാണ് മാധ്യമ പ്രവര്‍ത്തകരെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+