Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാവിഷന്റെ നയത്തില്‍ ഇടപെടില്ല: മുനീര്‍

കോഴിക്കോട്: ഇന്ത്യാവിഷന്റെ സ്വതന്ത്രമായ വാര്‍ത്താ (എഡിറ്റോറിയല്‍) നയത്തില്‍ മാറ്റം വരുത്താനായി ചെയര്‍മാനെന്ന നിലയില്‍ താന്‍ ഇടപെടില്ലെന്ന് മന്ത്രി ഡോ. എം. കെ. മുനീര്‍ പറഞ്ഞു.

ചെയര്‍മാന്‍ പദവി ഉപയോഗിച്ച് അത്തരം ഇടപെടലുകള്‍ നടത്തുന്നത് ശരിയല്ല. ഒരു വിഭാഗം മാധ്യമങ്ങള്‍ പറയുന്നതു പോലെ ഇന്ത്യാവിഷന്‍ ഒരു മുസ്ലിം ലീഗ് ചാനലല്ല. അതേ സമയം ചില വിഭാഗങ്ങള്‍ ആരോപിക്കുന്നതു പോലെ അതിന് മുസ്ലിം ലീഗ് വിരുദ്ധ സമീപനവുമില്ല. ഇന്ത്യാവിഷന്‍ ഒരു സ്വതന്ത്ര ചാനലായി തന്നെ തുടരും.

പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ നിന്ന് സ്വതന്ത്രമായ നിലയില്‍ പ്രവര്‍ത്തിക്കാനുള്ള അനുവാദം ലഭിച്ചതിന് ശേഷമാണ് ചാനല്‍ തുടങ്ങിയത്. തന്നെ വിമര്‍ശിക്കുന്നവര്‍ പാര്‍ട്ടിയുടെ ഈ തീരുമാനം സംബന്ധിച്ച് അജ്ഞത നടിക്കുകയാണ്.

വ്യക്തികളെന്ന നിലയില്‍ ചില മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചാനലില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അതേ സമയം ചാനലിനായി പണം ശേഖരിക്കുന്നതിന് ഒരിക്കലും പാര്‍ട്ടിയെ ഉപയോഗിച്ചിട്ടില്ല. ചാനലിന്റെ ഡയറക്ടര്‍മാരില്‍ മിക്കവരും ലീഗുമായി ബന്ധമില്ലാത്തവരാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന ആരോപണത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് മുനീര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+