മാധ്യമപ്രവര്‍ത്തരെ ആക്രമിച്ചത് ജഡ്ജി അന്വേഷിയ്ക്കും
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരെ മുസ്ലിം ലീഗ് പ്രവര്‍ത്തകരും പൊലീസും ആക്രമിച്ചതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റിട്ടയേഡ് ഹൈകോടതി ജഡ്ജിയെ ഇതിനായി നിയോഗിയ്ക്കും.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിനിധികള്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. മന്ത്രി കുഞ്ഞാലിക്കുട്ടിയെ മാറ്റി നിറുത്തിയായിരിയ്ക്കണം അന്വേഷണമെന്നും യൂണിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യ ഘട്ടം ചര്‍ച്ച രാവിലെയാണ് നടന്നത്. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിനിധികളുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി മറ്റ് മന്ത്രിമാരുമായി ചര്‍ച്ചചെയ്തു. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടാമെന്ന് സമ്മതിച്ചത്.












Click it and Unblock the Notifications