മുഖ്യമന്ത്രിയുടെ ബ്രീഫിംഗ് ഉപേക്ഷിച്ചു
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിയ്ക്കുന്ന ക്യാബിനറ്റ് ബ്രീഫിംഗ് ഉപേക്ഷിയ്ക്കുന്ന പതിവില്ലാത്തതാണ്. ഇതാദ്യമായാണ് ഇത്തരം ഒരു തീരുമാനം.
മധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് സംബന്ധിച്ച വിഷയത്തില്‍ വാര്‍ത്താ ലേഖകരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതുകൊണ്ടാണ് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിയ്ക്കുന്ന വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ ഔദ്യോഗിക വിശദീകരണം.
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വാര്‍ത്താകുറിപ്പായി നല്‍കാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച പ്രശ്നത്തില്‍ തീരുമാനമാവാതെ ലേഖകരെ അഭിമുഖീകരിയ്ക്കേണ്ടിവരുന്ന ജാള്യത ഒഴിവാക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇങ്ങനെ ചെയ്തതെന്ന് കരുതുന്നു.
മാധ്യമ പ്രവര്‍ത്തകരുടെ പ്രതിനിധികളുമായിട്ടുള്ള ചര്‍ച്ച ഉച്ചയോടെ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications