പിഡിപി അക്രമം 22 പേര്‍ കസ്റഡിയില്‍
തിരുവനന്തപുരം: മദനിയെ മോചിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പി ഡി പി നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ അക്രമം സംബന്ധിച്ച കേസില്‍ 22 പിഡിപിക്കാരെ പൊലീസ് കസ്റഡിയിലെടുത്തു.
പൂന്തുറ, വിഴിഞ്ഞം, ബീമാപള്ളി എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് അറസ്റിലായത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഇവര്‍ക്ക് അക്രമവുമായി ബന്ധമുണ്ടെങ്കില്‍ അറസ്റ് ചെയ്ത് കേസെടുക്കും.
ഇതുവരെ ആയിരത്തോളം പി ഡി പി പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications