വിവാദ പ്രസംഗം നടത്തിയില്ല: പിള്ള
കൊട്ടാരക്കര: പി ഡി പി റാലിയ്ക്ക് മുമ്പേ താന്‍ വിവാദപരമായ പ്രസംഗം നടത്തിയില്ലെന്ന് കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
ഗാന്ധിയന്‍ സമരമാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നാണ് താന്‍ പ്രസംഗിച്ചത്. മദനിയുടെ മോചനം ഐക്യമുന്നണി നല്‍കിയ ഉറപ്പാണ്. അതില്‍ നിന്ന് വ്യതിചലിയ്ക്കുകയാണ് ഇപ്പോള്‍ ഐക്യമുന്നണി എന്നാണ് താന്‍ പറഞ്ഞത്. പ്രസംഗത്തിന് നാല് മണിയ്ക്കൂറിന് ശേഷമാണ് അക്രമമുണ്ടായത്. ഇതിനെ എങ്ങനെ പ്രസംഗവുമായി ബന്ധപ്പെടുത്താനാവും.
കോണ്‍ഗ്രസ് മന്ത്രി കെ. സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവരും ബിജെപിയും പിള്ളയ്ക്ക് എതിരെ പ്രസ്താവനയുമായി വന്നിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ പിള്ളയെ ഐക്യമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ബി ജെ പി പറയുന്നത് പിള്ളയ്ക്ക് എതിരെ പോട്ട അനുസരിച്ച് കേസെടുക്കണമെന്നാണ്.












Click it and Unblock the Notifications