Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി വികസനത്തിന് 717 കോടി രൂപ

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി മേഖലയുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 717 കോടി രൂപ അനുവദിച്ചു.

കേന്ദ്ര ഊര്‍ജമന്ത്രി പി. എം. സെയ്ദിന്റെ പ്രത്യേകശ്രമത്തെ തുടര്‍ന്നാണ് കേരളത്തിന് സഹായം അനുവദിച്ചതെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ഈ തുകയുടെ ഒരു ഭാഗം സബ്സിഡിയായും ബാക്കി വായ്പയായുമാണ് ലഭിക്കുക. കൊച്ചിയിലെ വൈദ്യുതി വികസനത്തിനായി 200 കോടിയും തിരുവനന്തപുരത്തെ വികസനത്തിനായി 163 കോടിയും സംസ്ഥാനത്തെ മലയോരപ്രദേശങ്ങളിലെ വികസനത്തിനായി 114 കോടിയും പട്ടികജാതി-പട്ടികവര്‍ഗ മേഖലകളിലെ വൈദ്യുതീകരണത്തിനായി 105 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്.

വൈദ്യുതി ബോര്‍ഡിന്റെ വാര്‍ഷിക നഷ്ടം 1000 കോടിയായി കുറഞ്ഞിട്ടുണ്ടെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പ്രസരണത്തിലും വിതരണത്തിലുമൂടെ ഉണ്ടാവുന്ന നഷ്ടം കുറയ്ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഇങ്ങനെയുണ്ടാവുന്ന നഷ്ടം 31 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 26 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

നഷ്ടം ഇനിയും കുറയ്ക്കാനായി ജലവൈദ്യതിയുടെയും താപവൈദ്യുതിയുടെയും ഉത്പാദനത്തിന്റെ അനുപാതം 50:50 ആക്കണം. ഇപ്പോള്‍ ഉത്പാദനത്തില്‍ 63 ശതമാനം താപവൈദ്യുതിയും 37 ശതമാനം ജലവൈദ്യുതിയുമാണ്.

വൈദ്യുതി ഉത്പാദനത്തിലെ ഉയര്‍ന്ന ചെലവാണ് നഷ്ടത്തിന് മറ്റൊരു കാരണം. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് 4.01 രൂപയാണെങ്കില്‍ അത് വില്‍ക്കുന്നത് മൂന്ന് രൂപയ്ക്കാണ്- ആര്യാടന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+