Get Updates
Get notified of breaking news, exclusive insights, and must-see stories!

മതപരിവര്‍ത്തനം അനാവശ്യം: രവിശങ്കര്‍

തൃശൂര്‍: മതപരിവര്‍ത്തനം അനാവശ്യമെന്ന് ശ്രീ ശ്രീ രവിശങ്കര്‍. ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകനായ അദ്ദേഹം തൃശൂരില്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ആനന്ദോത്സവത്തില്‍ സംസാരിക്കുകയായിരുന്നു.

എല്ലാ മതങ്ങളും നല്ലതാണ്. ഒരു പ്രത്യേക മതത്തില്‍ വിശ്വസിച്ചാലേ മോക്ഷം കിട്ടൂ എന്നൊന്നുമില്ല. അതില്‍ മതപരിവര്‍ത്തനം അനാവശ്യമാണ്. ചീത്തയായ മനുഷ്യനെ നന്നാക്കാനാണ് മതങ്ങള്‍ ശ്രമിക്കേണ്ടത്. - അദ്ദേഹം പറഞ്ഞു.

ആനന്ദോത്സവത്തിനിടയില്‍ നടന്ന ചോദ്യോത്തരവേളയില്‍ രസകരമായ മറുപടികളിലൂടെ രവിശങ്കര്‍ പതിനായിരങ്ങള്‍ക്ക് ആശ്വാസമേകി. താങ്കളുടെ സുന്ദരമായ ശബ്ദം എങ്ങിനെ സ്വന്തമാക്കാമെന്ന ചോദ്യത്തിന് നിങ്ങളുടെ സ്വരം റെക്കോഡ് ചെയ്ത് കേള്‍ക്കുക എന്നായിരുന്നു രവിശങ്കറുടെ മറുപടി. അപ്പോള്‍ അതും സുന്ദരമായി തോന്നും. എല്ലാ കഴിവുകളും താങ്കള്‍ക്കുണ്ട്. - രവിശങ്കര്‍ പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ദൈവമാണ്. പിന്നെ എന്തിനാണ് താങ്കള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോയത്?- ഇതായിരുന്നു ഒരാളുടെ ചോദ്യം. ദൈവം സ്നേഹമാണ്. നിങ്ങളും ദൈവമാണ്. നിങ്ങള്‍ എവിടെയായിരിക്കുന്നുവോ അവിടെയാണ് ദൈവവും.- രവിശങ്കര്‍ ഉത്തരം പറഞ്ഞു. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രത്യേകതയുണ്ട്. ഗുരുവായൂരിനും. ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് നിരവധി പേര്‍ പറഞ്ഞു. അതുകൊണ്ട് പോകുന്നു. അത്രമാത്രം- രവിശങ്കറുടെ ഈ ഉത്തരത്തെ പതിനായിരങ്ങള്‍ ഹര്‍ഷാരവത്തോടെ എതിരേറ്റു.

വിമര്‍ശനങ്ങളെ എങ്ങിനെ നേരിടണം എന്ന ചോദ്യത്തിന് വിമര്‍ശനത്തെ സ്വാഗതം ചെയ്യാനായിരുന്നു രവിശങ്കറുടെ മറുപടി. വിമര്‍ശനം രണ്ടു തരത്തിലുണ്ട്. ഇതില്‍ സങ്കുചിത ചിന്താഗതിയുള്ളതിനെ തള്ളുക. അവരോട് കരുണ കാണിക്കുക. ശരിയായ വിമര്‍ശകര്‍ക്ക് നന്ദി പറയുക.

ജീവിതം ആസ്വദിക്കണമെങ്കില്‍ കുഞ്ഞുങ്ങളെപ്പോലെയാകണമെന്നായിരുന്നു രവിശങ്കറുടെ ഉപദേശം. ജീവിതം ആസ്വദിക്കണമെങ്കില്‍ കുഞ്ഞുങ്ങളെപ്പോലെയാകണമെന്നും രവിശങ്കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+