Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണം: സുധീരന്‍

തിരുവനന്തപുരം: ഐസ്ക്രീം പെണ്‍വാണിഭ കേസില്‍ കുറ്റാരോപിതനായ മുസ്ലിം ലീഗ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധിരന്‍ ആവശ്യപ്പെട്ടു.

സുധീരന്‍ നവംബര്‍ മൂന്ന് വൈകീട്ട് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കേസ് സിബിഐ അന്വേഷിയ്ക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐക്യമുന്നണി ഏകോപന സമിതി യോഗത്തില്‍ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസില്‍ കുഞ്ഞാലിക്കുട്ടി കുറ്റാരോപിതനായ വിഷയവും അദ്ദേഹത്തിന്റെ രാജിക്കാര്യവും ചര്‍ച്ചചെയ്യാതിരുന്നത് ശരിയായില്ല. ഇതില്‍ അദ്ദേഹത്തിനുള്ള പ്രതിഷേധം അറിയിയ്ക്കാനും സുധിരന്‍ മടിച്ചില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്ക് പങ്കുണ്ടോയെന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഉപ്പ് തിന്നുന്നവന്‍ ആരായാലും വെള്ളം കുടിയ്ക്കും എന്നായിരുന്നു സുധീരന്റെ പ്രതികരണം. കുറ്റത്തിന് തന്റെ മേല്‍ പഴി ചാരുന്നതുകൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ല. സുധീരന്‍ വ്യക്തമാക്കി.

ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരായാലും വിടില്ല, അതു സുധീരനായാലുമെന്നാണ് ഉമ്ര ചടങ്ങുകഴിഞ്ഞ് മടങ്ങിയത്തിയ കുഞ്ഞാലിക്കുട്ടി ആദ്യം പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ സ്വരം ഏകാധിപതിയുടേതായിരുന്നു. ഇത് കേട്ടപ്പോഴ് ഈദി അമീന്റെ നാട്ടിലാണോ ജീവിയ്ക്കുന്തെന്നാണ് തോന്നിയത്. ആത്മീയ ചടങ്ങില്‍ പങ്കെടുത്ത് ആത്മ സംയമനം പാലിക്കേണ്ട സമയത്തായിരുന്നു കുഞ്ഞാലിക്കുട്ടി ഇത്തരം ധാര്‍ഷ്ട്യം നിറഞ്ഞ ജല്പനങ്ങള്‍ നടത്തിയത്. - സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് ഇടതുന്നണി സര്‍ക്കാര്‍ അന്വേഷിച്ചപ്പോള്‍ ക്രമേക്കേട് ഉണ്ടായിരുന്നു. അത് ആദ്യം ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് - സുധീരന്‍ വ്യക്തമാക്കി.

ഇതേപറ്റി കത്തിലൂടെ വി.എസിനോട് അഭിപ്രായമാരായുകയാണ് ചെയ്തത്. കേസ് അന്വേഷണത്തില്‍ സമ്മര്‍ദ്ദങ്ങളുണ്ടായെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യം അന്വേഷിച്ച നിയമസഭാ സമിതി അധ്യക്ഷ പ്രഫ.മീനാക്ഷി തമ്പാന്റേയും അന്നത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷ സുഗതകുമാരിയുടേയും വാക്കുകള്‍ സൂചിപ്പിക്കുന്നതിതാണ്.

നിയമ വാഴ്ചയെ അട്ടിമറിയ്ക്കാനും അവിഹിതമായി കാര്യങ്ങള്‍ നടത്താനും സ്വാധീനമുള്ളവര്‍ക്ക് കഴിയും എന്നാണ് ഇത്തരം കാര്യങ്ങള്‍ തെളിയിയ്ക്കുന്നത്. എല്ലാം ചെയ്യുന്നവര്‍ നെഞ്ച് വിരിച്ച് നടക്കുകയാണ്. ഇത് ജനങ്ങള്‍ക്ക് മനസ്സിലാവും.

പ്രോസിക്യൂഷന്‍ ഡയറക്ടര്‍ കല്ലട സുകുമാരന്റെയും റിപ്പോര്‍ട്ട് അട്ടി മറിച്ചതായി ആരോപണമുണ്ടെന്നും ഈ പശ്ചാത്തലത്തിലാണ് സി.ബി.ഐ.അന്വേഷണം നടത്തണമെന്ന് പറയുന്നതെന്നും സുധീരന്‍ വിശദീകരിച്ചു.

കോണ്‍ഗ്രസുകാര്‍ക്ക് പൊതുവേ കുഞ്ഞാലിക്കുട്ടിയോട് അമര്‍ഷമുണ്ടെങ്കിലും അത് തുറന്ന് വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടില്ല. തന്റെ സ്വത സിദ്ധമായ ശൈലിയില്‍ സുധീരന്‍ അക്കാര്യം നിര്‍വഹിച്ചിരിയ്ക്കുകയാണ്.

ഇനി കുഞ്ഞാലിക്കുട്ടിയുടെ ഊഴമാണ്. ഇതിന് കുഞ്ഞാലിക്കുട്ടി മറുപടി പറയേണ്ടിവരും. ഇല്ലെങ്കില്‍ സുധീരന്റെ ആരോപണങ്ങള്‍ അംഗീകരിയ്ക്കുന്നതിന് സമാനമായിരിയ്ക്കും അത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+