കുഞ്ഞാലിക്കുട്ടി പ്രശ്നം യുഡിഎഫ് ചര്‍ച്ച ചെയ്തില്ല
തിരുവനന്തപുരം: കോഴിക്കോട്ടെ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് വിവാദമായ പശ്ചാത്തലത്തില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങളെ കുറിച്ച് യുഡിഎഫ് യോഗം ചര്‍ച്ച ചെയ്തില്ല.
യുഡിഎഫ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ രാജി ആരും ആവശ്യപ്പെട്ടില്ലെന്ന് യോഗത്തിന് ശേഷം മുന്നണി കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെങ്കില്‍ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിക്കില്ല. അതേ സമയം കേസില്‍ കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ല. മന്ത്രി കുറ്റക്കാരനാണെന്ന് തെളിയാത്തിടത്തോളം കാലം ഇക്കാര്യത്തില്‍ യുഡിഎഫിന്റെ നിലപാട് ഇതു തന്നെയായിരിക്കും.
ഗൗരവമേറിയ ഇത്തരമൊരു വിഷയം യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് തങ്കച്ചന് മറുപടിയുണ്ടായില്ല. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലെ പെണ്‍കുട്ടി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാന്‍ തക്ക ഗൗരവമുള്ളതല്ലെന്ന് തങ്കച്ചന്‍ പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാതെ ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനാവില്ലെന്ന് തങ്കച്ചന്‍ വ്യക്തമാക്കി.












Click it and Unblock the Notifications