കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോള കമ്പനികളുടെ ഹര്‍ജികള്‍ തള്ളി

  • By Staff
Google Oneindia Malayalam News

ജയ്പൂര്‍: കുപ്പിയിലും കാനുകളിലും മറ്റുമായി അടച്ച് വിപണിയിലിറക്കുന്ന ഉത്പന്നങ്ങളിലെ കീടനാശിനിയുടെ അളവിനെ കുറിച്ച് അറിയിപ്പ് നല്‍കണമെന്ന വിധിയ്ക്കെതിരെ പെപ്സിയും കൊക്ക കോളയും നല്‍കിയ റിവ്യൂ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി തള്ളി.

കൊക്ക കോളക്ക് വേണ്ടി മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെറ്റ്ലിയാണ് റിവ്യു ഹര്‍ജി സമര്‍പ്പിച്ചത്. പെപ്സിക്ക് വേണ്ടി ഇക്ബാല്‍ ഛഗാലയും ഹര്‍ജി നല്‍കി.

തങ്ങളുടെ വാണിജ്യപരമായ സ്വകാര്യതയെ ബാധിക്കുന്നതാണ് ഈ നിര്‍ദേശമെന്നും ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കേണ്ടത് നിയമം വഴിയോ അല്ലെങ്കില്‍ സര്‍ക്കാരോ ആണെന്നും കോടതിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് റിവ്യൂ ഹര്‍ജികള്‍ നല്‍കിയത്.

ഒക്ടോബര്‍ എട്ടിന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ പെപ്സിയും കൊക്ക കോളയും ഉള്‍പ്പെടെയുള്ള ശീതളപാനീയ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളിലെ കീടനാശിയുടെ അളവിന്റെ തോതെത്രയെന്ന് ബോട്ടിലിലോ പാക്കറ്റിലോ വ്യക്തമാക്കിയിരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി നല്‍കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X