ഔട്ട്സോഴ്സിംഗ്: ബുഷിന്റെ വിജയം ഗുണകരം
അഹമ്മദാബാദ്: ബെസ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖ് മുംബൈ പ്രത്യേകകോടതി അയച്ച സമന്‍സിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ പോയിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സഹീറ ഇപ്പോഴും വഡോദരയിലുണ്ടെന്നും അവരും കുടുംബാംഗങ്ങളും ഇപ്പോഴും പൊലീസ് സംരക്ഷണത്തിലാണെന്നും വഡോദര പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
സഹീറ പരാതി നല്കിയാല് മാത്രമെ മുംബൈയിലെ സാമൂഹ്യപ്രവര്‍ത്തകയായ ടീസ്റ സെയ്തല്വാദിനെതിരെ നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.
ബെസ്റ് ബേക്കറി കേസില്‍ പ്രതികള്‍ക്കെതിരായ നിലപാടു സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത് സന്നദ്ധ സംഘടന (എന്‍.ജി.ഒ) പ്രവര്‍ത്തകയായ ടീസ്റയാണെന്നും ഇവരില്‍ നിന്ന് ജീവനു ഭീഷണിയുണ്ടായതു കൊണ്ടാണ് പ്രതികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയതെന്നും സഹീറ ആരോപിച്ചിരുന്നു,
കോടതിയില്‍ ഹാജരാകാനാവശ്യപ്പെട്ട് മുംബൈ കോടതി അയച്ചുവെന്നു പറയുന്ന സമന്‍സ് ഇതുവരെയും ടീസ്റ സഹീറയ്ക്കു കൈമാറിയിട്ടില്ലെന്നും ഇതുലഭിക്കാതെ കോടതിയില്‍ ഹാജകാരാനാവില്ലെന്നും സഹീറയുടെ വക്കീല്‍ അറിയിച്ചു.
നേരത്തെ നല്കിയ മൊഴിയില്‍ നിന്നു വിരുദ്ധമായി വഡോദര ബി.ജെ.പി എം.എല്‍.എ മധു ശ്രീവാസ്തവയെ താന്‍ കണ്ടിട്ടുപോലുമില്ലെന്ന് സഹീറ പറഞ്ഞിരുന്നു. ഇയാളുടെ ഭീഷണിക്കു വഴങ്ങിയാണ് വഡോദര കോടതിയില്‍ സത്യം ബോധിപ്പിക്കാന്‍ കഴിയാതിരുന്നതെന്നുംസുപ്രീം കോടതിയില്‍ സഹീറ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
പ്രതികള്‍ക്കെതിരായ നടപടിയാവശ്യപ്പെട്ടു നല്കിയ പരാതി ഗുജറാത്തിലെ ഒരു അതിവേഗകോടതി തള്ളിയ സാഹചര്യത്തിലാണ് എന്‍.ജി.ഒ വഴി കേസ് സുപ്രീം കോടതിയിലെത്തിയത്. ഈ കേസില്‍ ഗുജറാത്ത് സര്‍ക്കാരിനെയും ഹൈക്കോടതിയെയും നിശിതമായി വിമര്‍ശിച്ച സുപ്രീം കോടതി സഹീറയുടെ അഭ്യര്‍ത്ഥനപ്രകാരം കേസ് വിചാരണ ചെയ്യാന്‍ മുംബൈ ഹൈക്കോടതിയോടാവശ്യപ്പെടുകയായിരുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications