Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനുവരി ഒമ്പത് പ്രവാസി ദിനം

നൃൂഡല്‍ഹി: 2003 ജനുവരി 9 പ്രവാസി ഭാരതീയ ദിനമായി ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 110 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിക്കും.

രണ്ട് കോടിയോളം വരുന്ന വിദേശ ഇന്ത്യക്കാരുടെ സഹകരണത്തോടെ അടിസ്ഥാനമേഖലകളിലെ വികസനത്തിന് വേണ്ട സൗര്യമുണ്ടാക്കുകയാണ് ഈ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

സമ്മേളനത്തില്‍ അന്യരാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്ത ഇന്ത്യക്കാര്‍ പങ്കെടുക്കും. സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍,സാഹിത്യകാരന്‍ വി.എസ് നയ്പോള്‍, മൗറീഷ്യസ് പ്രധാനമന്ത്രി ആന്റൂഡ് ജഗാഥ് തുടങ്ങിയവരാണ് പങ്കെടുക്കുന്ന പ്രമുഖര്‍.

സമ്മേളനത്തിന് 10 വിദേശ ഇന്ത്യക്കാര്‍ക്ക് ഭാരത് സമ്മാന്‍ അവാര്‍ഡ് സമ്മാനിക്കും. അവാര്‍ഡ് ജേതാക്കളെ വൈസ് പ്രസിഡന്‍റ് ചെയര്‍മാനായുള്ള ജൂറി തെരഞ്ഞെടുക്കും.

പ്രധാനമന്ത്രി എ.ബി .വാജ്പേയി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യവസായികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മറ്റു മേഖലകളിലെ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+