കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ രണ്ട് ഭീകരരെ കൊന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: ദക്ഷിണ ദില്ലിയിലെ അന്‍സാല്‍ പ്ലാസ ഷോപ്പിംഗ് കോംപ്ലക്സില്‍ അക്രമം നടത്താനെത്തിയ രണ്ട് ഭീകരരെ പൊലീസ് വെടിവച്ചു കൊന്നു.

ലഷ്കര്‍ എ തോയിബ എന്ന ഭീകര സംഘടനയില്‍ പെട്ടവരാണിവര്‍ എന്ന് കരുതുന്നു. ദീപാവലി ആഘോഷമായതിനാല്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. ദീപാവലി ആഘോഷ വേളയില്‍ തീവ്രവാദി ആക്രമണം ഉണ്ടാവാന്‍ ഇടയുണ്ടെന്ന് പൊലീസിന് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് വിവരം കിട്ടിയിരുന്നു.

ഒരു മാരുതി കാറില്‍ എത്തിയ തീവ്രവാദികള്‍ കാര്‍ പാര്‍ക്ക് ചെയ്ത് കടകളുള്ള ഭാഗത്തേയ്ക്ക് നീങ്ങിയപ്പോള്‍ സംശയം തോന്നിയ പൊലീസ് അവരെ പിന്‍തുടര്‍ന്നു. അതുകണ്ട് ഭീകരര്‍ പരിഭ്രാന്തരായി. തുടര്‍ന്നാണ് സംശയം തോന്നിയ പൊലീസുകാര്‍ വെടിവച്ചത്. ഒരു തീവ്രവാദി മരിച്ചെങ്കിലും മറ്റേയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് അയാളെ പിന്‍തുടര്‍ന്ന് വെടിവച്ചു കൊന്നു.

നവംബര്‍ മൂന്ന് ഞായറാഴ്ച വൈകീട്ട് ഏഴ് മണിയ്ക്കാണ് അക്രമികള്‍ അന്‍സാല്‍ പ്ലാസയിലെത്തിയത്.

20- 25 വയസ്സുള്ള ഇവരുടെ ബാഗില്‍ നിന്ന് യന്ത്ര തോക്കുകളും കൈതോക്കുകളും കണ്ടെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X