Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പന്‍ കസെറ്റയച്ചു

ബാംഗ്ലൂര്‍: ഒന്നരമാസക്കാലത്തെ നിശ്ശബ്ദതയ്ക്ക് ശേഷം വീരപ്പന്‍ വീണ്ടും കര്‍ണ്ണാടക സര്‍ക്കാരിന് ഓഡിയോ കസെറ്റയച്ചു. മുന്‍കര്‍ണ്ണാടകമന്ത്രി നാഗപ്പയെ തട്ടിക്കൊണ്ടുപോയതിന് ശേഷം വീരപ്പന്‍ അയക്കുന്ന നാലാമത്തെ കസെറ്റാണിത്.

18 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഓഡിയോടേപ്പില്‍ നാഗപ്പയുടെ മോചനം സംബന്ധിച്ച് വീരപ്പന്‍ പുതിയ ഉപാധികള്‍ വച്ചതായി അറിയുന്നു. കര്‍ണ്ണാടക ഭക്ഷ്യമന്ത്രി രാജു ഗൗഡയെയും ജനതാദള്‍ നേതാവ് പൊന്നച്ചി മഹാദേവസ്വാമിയെയും നാഗപ്പയുടെ മോചനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ദൂതരായി അയയ്ക്കണമെന്ന് പുതിയ കസെറ്റില്‍ വീരപ്പന്‍ ആവശ്യപ്പെടുന്നുണ്ടത്രെ.

നേരത്തെ തമിഴ് ദേശീയവാദിയായ കൊളത്തൂര്‍ മണിയെ മധ്യസ്ഥചര്‍ച്ചകള്‍ക്കായി അയയ്ക്കണമെന്നായിരുന്നു വീരപ്പന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കൊളത്തൂര്‍ മണിയെ മോചിപ്പിക്കാന്‍ കഴിയില്ലെന്ന് കോടതി വിധിച്ചതോടെയാണ് ബദല്‍ ഉപാധിയുമായി വീരപ്പന്‍ വീണ്ടും കസെറ്റയച്ചിരിക്കുന്നത്.

നാഗപ്പയുടെ മരുമകന്‍ കിരണ്‍ പട്ടേലും മകന്‍ പ്രീതവും ആണ് വീരപ്പന്റെ കസെറ്റ് കര്‍ണ്ണാടക പൊലീസിന് നല്കിയത്. കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ഖാര്‍ഗെ ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. തനിക്ക് ക്ഷമകെട്ടിരിക്കുകയാണെന്നും ഇനിയും വൈകിയാല്‍ നാഗപ്പയുടെ തലവെട്ടുമെന്നും വീരപ്പന്‍ പുതിയ കസെറ്റില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസുദ്യോഗസ്ഥര്‍ പറയുന്നു.

കസെറ്റില്‍ ഒരിടത്ത് നാഗപ്പയുടെ പ്രത്യേക സന്ദേശവും റെക്കോഡ് ചെയ്തിട്ടുണ്ട്. നാള്‍ക്കുനാള്‍ തന്റെ ആരോഗ്യം മോശപ്പെട്ടുവരികയാണെന്നും ഉടനെ വീരപ്പന്‍ ആവശ്യപ്പെടുന്നവരെ ദൂതരായി അയയ്ക്കണമെന്നുമാണ് നാഗപ്പ ആവശ്യപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+