വീരപ്പന്റെ ആവശ്യം തള്ളി
ബാംഗ്ലൂര്‍: വനംകൊള്ളക്കാരന്‍ വീരപ്പന്റെ ആവശ്യങ്ങള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തള്ളി. തടവിലാക്കിയ മുന്‍ മന്ത്രി നാഗപ്പയുടെ മോചനത്തിനായി കാര്‍ഷികസംസ്കരണ മന്ത്രി രാജു ഗൗഡയെ ദൂതനായി കാട്ടിലേക്കയക്കണമെന്ന് വീരപ്പന്‍ നവമ്പര്‍ നാല് തിങ്കളാഴ്ച ഒരു കസെറ്റ് വഴി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ യാതൊരു കാരണവശാലും ഒരു മന്ത്രിയെ മധ്യസ്ഥനായി കാട്ടിലേക്കയക്കുന്ന പ്രശ്നമില്ലെന്ന് വാര്‍ത്താമന്ത്രി കൊഗഡു തിമപ്പ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദൂതരായി എംഎല്‍എമാരെയും കാട്ടിലേക്കയക്കാന്‍ ഒരുക്കമല്ലെന്നും കൊഗഡു തിമപ്പ പറഞ്ഞു.
അതേ സമയം, ജാമ്യം ലഭിച്ചാല്‍ കൊളത്തൂര്‍ മണിയെ കാട്ടിലേക്കയക്കുന്നതില്‍ വിരോധമില്ലെന്ന് കൊഗഡു തിമ്മപ്പ പറഞ്ഞു. കൊളത്തൂര്‍ മണിയുടെ പേരില്‍ അഞ്ചു കേസുകളുണ്ട്. ഇതില്‍ രണ്ടെണ്ണം കര്‍ണ്ണാടക ഹൈക്കോടതിയിലാണ്. - അദ്ദേഹം പറഞ്ഞു.
നേരത്തെ ദൂതനായി കൊളത്തൂര്‍ മണിയെ കാട്ടിലേക്കയക്കണമെന്നാണ് വീരപ്പന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കൊളത്തൂര്‍ മണിയ്ക്ക് കഴിഞ്ഞ ദിവസം കര്‍ണ്ണാടക കോടതി ജാമ്യം നല്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയായ രാജു ഗൗഡയെ കാട്ടിലേക്കയക്കാന്‍ വീരപ്പന്‍ കസെറ്റ് വഴി ആവശ്യപ്പെട്ടത്.












Click it and Unblock the Notifications