Get Updates
Get notified of breaking news, exclusive insights, and must-see stories!

അലോപ്പതി-ആയുര്‍വേദ സമന്വയം വേണം

കൊച്ചി: മെച്ചപ്പെട്ട ആരോഗ്യരക്ഷയ്ക്ക് അലോപ്പതി- ആയുര്‍വേദ ചികിത്സാരീതികള്‍ സമന്വയിപ്പിക്കണമെന്ന് മഗ്സാസേ അവാര്‍ഡ് ജേതാവ് ഡോ. സഫറുള്ള ചൗധരി പറഞ്ഞു. നവമ്പര്‍ നാല് തിങ്കളാഴ്ച ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസ്വര-മൂന്നാംലോക രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്ക് അവ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയും വേണം. - അദ്ദേഹം പറഞ്ഞു. ധാക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുണൊശസ്തയ കേന്ദ്രത്തിന്റെ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററായ അദ്ദേഹം ധാക്കയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ വിവരിച്ചു.

ബംഗ്ലാദേശിലെ 60 ശതമാനം കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. 25 ശതമാനം പേര്‍ക്കും രോഗം വന്നാല്‍ ഡോക്ടര്‍മാരെ കാണാന്‍ പോലും കഴിവില്ലാത്തവരാണ്. മരുന്നു വാങ്ങാന്‍ പശുക്കളെയും വീടുകളും വില്ക്കുന്നവരാണ് അവിടെയുള്ളവര്‍. - അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിന്റെ ബജറ്റില്‍ മൂന്നു ശതമാനം തുക മാത്രമേ ആയുര്‍വേദത്തിനും പരമ്പരാഗത ചികിത്സാരീതികള്‍ക്കും നീക്കിവയ്ക്കുന്നുള്ളൂ. ആയുര്‍വേദ മരുന്നുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍പോലും അത് എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന അടിസ്ഥാനകാര്യം മറന്നുപോകുകയാണ്. - അദ്ദേഹം പറഞ്ഞു.

യജ്ഞത്തിലൂടെയും മറ്റും ആയുര്‍വേദ കോണ്‍ഗ്രസിനെ കാവിവല്ക്കരിച്ചിരിക്കുകയാണ്. ആയുര്‍വേദം ഒരു മതവുമായി ബന്ധപ്പെട്ടതല്ല. യജ്ഞങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല. പക്ഷെ എല്ലാവരും അതില്‍ സംബന്ധിക്കണമെന്ന് പ്രേരിപ്പിക്കുന്നത് ശരിയല്ല. - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+