ഇന്ന് ദീപാവലി
തിരുവനന്തപുരം: ഇന്ത്യ എമ്പാടും ഇന്ന് ദീപാവലി ആഘോഷിയ്ക്കുകയാണ്. കേരളത്തില്‍ നവംബര്‍ നാല് തിങ്കളാഴ്ചയാണ് ദീപാവലി.
എന്നാല്‍ മൂന്ന് ദിവസം ദീപാവലി ആഘോഷിയ്ക്കുന്ന പല സംസ്ഥാനങ്ങളിലും ഞായറാഴ്ചയും ചൊവാഴ്ചയുമാണ് പ്രധാന ദീപാവലിയായി അഘോഷിയ്ക്കുന്നത്. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയമാണ് ദിപാവലിയ്ക്ക് പിന്നിലെ പ്രധാന ഐതീഹ്യം. പലസ്ഥലങ്ങലിലും ദിപാവലിയ്ക്ക് പിന്നിലെ ഐതീഹ്യ കഥകള്‍ വ്യത്യസ്ഥമാണെങ്കിലും കഥാതന്തു ഇതുതന്നെയാണ്.
ഇന്ത്യയിലെന്നപോലെ വിദേശത്തെ ഇന്ത്യാക്കാരും ദീപാവലി അഘോഷിയ്ക്കുന്നുണ്ട്. ഇന്ത്യാക്കാരുടെ സംഘടനകളാണ് പ്രധാനമായും വിദേശ രാജ്യങ്ങളില്‍ ദീപാവലി ആഘോഷം ഒരുക്കിയിരിയ്ക്കുന്നത്. മലയാളിയ്ക്ക് ദീപാവലി അത്ര പ്രധാനമായ ആഘോഷമല്ലെങ്കിലും തമിഴ്നാട്ട് കാര്‍ക്കും വടക്കേ ഇന്ത്യാക്കാര്‍ക്കും വളരെ പ്രാധാന്യമുള്ള ആഘോഷമാണിത്.
ഇന്ത്യാക്കാരെല്ലാം ഏകദേശം ഒരുപോലെ ആഘോഷിയ്ക്കുന്ന ഒരു ഉത്സവമാണ് ദീപാവലി.












Click it and Unblock the Notifications