Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ഡങ്കി പ്പനി പടരുന്നു

കൊച്ചി: കേരളത്തില്‍ ഡങ്കി പ്പനി പടരുന്നു. മലബാര്‍ പ്രദേശത്താണ് പ്രധാനമായും ഇത് വ്യാപിയ്ക്കുന്നത്. കോഴിക്കോട് മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയില്‍ മാത്രം 49 പേര്‍ ഈ രോഗത്തിനായി ചികിത്സയ്ക്ക് എത്തി.

24 രോഗികളില്‍ നിന്നെടുത്ത സാമ്പിളുകളില്‍ 19 എണ്ണത്തിലും ഡങ്കിപ്പനിയുടെ അണുക്കള്‍ കണ്ടെത്തി. ഈഡിസ് കൊതുകുകളാണ് ഡങ്കിപ്പനി പരത്തുന്നത്. നിലമ്പൂരില്‍ നിന്ന് ശേഖരിച്ച കൊതുകുകള്‍ ഇത്തരത്തിലുളളവയാണെന്ന് കണ്ടെത്തി.

കര്‍ണാടകത്തില്‍ കൂടുതലായി കണ്ടിരുന്ന ഡങ്കിപ്പനി കേരളത്തില്‍ വ്യാപകമായി കാണുന്നത് ഇത് ആദ്യമായാണ്. കടുത്ത പനിയും അസഹ്യമായ വേദനയുമാണ് പ്രധാന ലക്ഷണം. രോമകൂപങ്ങളില്‍ കൂടി രക്തം വരുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. രോഗം ഗുരുതരമായാല്‍ വൃക്കകളേയും കരളിനേയും ഞരമ്പുകളേയും ബാധിയ്ക്കും.

തിരുവനന്തപുരത്ത് തീരപ്രദേശമായ പുല്ലുവിളയില്‍ കോളറ പടര്‍ന്ന് പിടിച്ചതിന് പിന്നാലേയാണ് മലബാര്‍ പ്രദേശത്ത് ഡങ്കിപ്പനിയും പടരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+