Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസിന് തിരുവനന്തപുരത്ത് 50 ഏക്കര്‍ സ്ഥലം

ബാംഗ്ലൂര്‍: ഇന്‍ഫോസിസ് കമ്പനിക്ക് തിരുവനന്തപുരം ടെക്നോപാര്‍ക്കിന് സമീപം 50 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ നല്‍കുമെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബാംഗ്ലൂര്‍ ഐ.ടി.മേളയോടുനുബന്ധിച്ച് നിക്ഷേപകരെ ക്ഷണിക്കാനും ഐ.ടി.മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയോടൊപ്പം ബാംഗ്ലൂരിലെത്തിയതായിരുന്നു മുഖ്യമന്ത്രി. നവംബര്‍ മൂന്ന് ബുധനാഴ്ച വൈകിട്ട് ലെ -മെറീഡിയനില്‍ ഹോട്ടലില്‍ വെച്ച് ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തി ഉള്‍പ്പടെ പ്രമുഖ ഐ.ടി. കമ്പനിത്തലവന്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

നിക്ഷേപ സൗഹാര്‍ദ അന്തരീക്ഷത്തിന് തടസ്സമാവുന്ന സാഹചര്യങ്ങളൊന്നും ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരും.

തിരുവനന്തപുരത്തെ ടെക്നോ പാര്‍ക്കിന്റെ വികസനത്തിനായി 86 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ 50 ഏക്കര്‍ സ്ഥലത്ത് ഡിസംബറില്‍ ഇന്‍ഫോസിസ് കാമ്പസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ 200 കോടിയാണ് ഇന്‍ഫോസിസ് ഇതിനായി ചെലവഴിക്കുക. 12,000 മുതല്‍ 15,000 പേര്‍ക്ക് വരെ തൊഴിലവസരം നല്‍കുന്ന വികസന സെന്ററായിരിക്കും ഇത്. ആവശ്യപ്പെട്ട സ്ഥലം കിട്ടിയാല്‍ നിലവിലുള്ള വികസന സെന്ററുകളുടെ അതേ മാതൃകയില്‍ തന്നെയായിരിക്കും കേരളത്തിലും ഇന്‍ഫോസിസ് കാമ്പസെന്ന് ചെയര്‍മാന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തി പറഞ്ഞു. ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ എസ്.ഗോപാലകൃഷ്ണനും ചര്‍ച്ചയില്‍ പങ്കെടുത്തു.

കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ അടുത്ത വര്‍ഷം ജനവരിയില്‍ അഫിലിയേറ്റഡ് കമ്പ്യൂട്ടര്‍ സര്‍വീസ് (എ.സി.എസ്.) പ്രവര്‍ത്തനമാരംഭിക്കും. 100 കോടിയുടെ നിക്ഷേപമാണ് ഈ കമ്പനി നടത്തുന്നത്. 2000 പേര്‍ക്ക് ഈ സ്ഥാപനത്തില്‍ തൊഴില്‍ നല്‍കും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ മുഖ്യമന്ത്രി ബാംഗ്ലൂരില്‍ ഒപ്പുവെക്കും. ബി.പി.ഒ. കമ്പനികളായ ഐ.സി.ഐ.സി.ഐ. വണ്‍ഡോഴ്സ്, എച്ച്.ടി.എം.ടി. തുടങ്ങിയ കമ്പനികളും കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സന്നദ്ധമായിട്ടുണ്ട്. ഇതിന്റെ ചര്‍ച്ച പുരോഗമിക്കുകയാണ്.

കൊച്ചിയില്‍ ദുബായ് സ്മാര്‍ട്ട് സിറ്റി 1300 കോടിയുടെ നിക്ഷേപ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് ഐ.ടി. മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിന്റെ ആദ്യപടിയായി 500 കോടിയുടെ നിക്ഷേപം നടത്തും. 1000 ഏക്കര്‍ സ്ഥലം ഇതിനായി കൊച്ചിയില്‍ ഏറ്റെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+