Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകര്‍ സമരം നിര്‍ത്തി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ സമരം നിര്‍ത്തുകയാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു.

വധഭീഷണി നേരിടുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ബോബി എബ്രഹാം പറഞ്ഞു.

മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന ആവശ്യമൊഴികെ മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ആവശ്യങ്ങളും മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്. ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്കെതിരെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതു സംബന്ധിച്ച് ഇക്കാര്യത്തില്‍ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് പൊലീസ് പിന്‍വലിക്കും. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നവംബര്‍ 10ന് മാധ്യമപ്രതിനിധികള്‍ ഡിജീപിയുമായി ചര്‍ച്ച നടത്തും.

കരിപ്പൂര്‍ സംഭവത്തില്‍ ഒരു എംഎല്‍എ പങ്കാളിയാണെന്നതിന് യൂണിയന്‍ തെളിവ് നല്‍കുമെന്ന് ബോബി എബ്രഹാം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+