ലോഹിയുമായുള്ള അടുപ്പം ഉപേക്ഷിയ്ക്കണമെന്ന് വീട്ടുകാര്‍
കോട്ടയം: സംവിധായകന്‍ ലോഹിതദാസുമായുള്ള അടുപ്പം ഉപേക്ഷിക്കാതെ മീരയെ വീട്ടില്‍ കയറ്റില്ലെന്ന് കുടുംബവൃത്തങ്ങള്‍ പറയുന്നു.
ഇതോടെ നവംബര്‍ അഞ്ച് വെള്ളിയാഴ്ച മാരാമണില്‍വച്ച് മീരാ ജാസ്മിനും കുടുംബാംഗങ്ങളും നേരിട്ടു കണ്ട് സ്വത്തുതര്‍ക്കം രമ്യതയിലാക്കാന്‍ നടത്തുന്ന ചര്‍ച്ച വിജയിയ്ക്കുമോയെന്ന് സംശയമായി.
മാര്‍ത്തോമ്മാ സഭയുടെ അടൂര്‍ ഭദ്രാസനാധിപതി ജോസഫ് മാര്‍ ഐറേനിയസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിലാണ് അനുരഞ്ജന ചര്‍ച്ച.
മീരയ്ക്ക് തെറ്റു തിരുത്തി മടങ്ങിവരാനുള്ള അവസരം നല്കും. അതിനാദ്യം വേണ്ടത് ലോഹിതദാസുമായുള്ള അടുപ്പം ഉപേക്ഷിക്കുകയാണ്. മീര അതിനു തയാറല്ലെങ്കില്‍ കേസുമായി മുന്നോട്ടു പോകാന്‍ തയാറാണെന്നാണ് വീട്ടുകാരുടെ നിലപാട്.












Click it and Unblock the Notifications