മൊഴി മാറ്റിയത് അജിതയുടെ പ്രേരണ മൂലം: റജീന
കോഴിക്കോട്: അന്വേഷി പ്രസിഡന്റ് കെ. അജിത നിര്‍ബന്ധിച്ചതു മൂലമാണ് മൊഴി മാറ്റിപ്പറഞ്ഞതെന്ന് കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പ്രധാന സാക്ഷി റജീന.
ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അറസ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ റജീന കോടതിയില്‍ നിന്ന് പുറത്തുവരുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ഇക്കാര്യം പറഞ്ഞത്.
തലയില്‍ ഷാളിട്ട് കുഞ്ഞുമായി തിരികെ പോവുകയായിരുന്ന റജീനയുമായി സംസാരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല. റജീനയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുന്നതില്‍ പൊലീസ് തിടുക്കം കാണിച്ചു.
റജീന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ എന്താണ് എഴിതിയിരിയ്ക്കുന്നതെന്ന് ഇതുവരെ അറിവായിട്ടില്ല. കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ തന്നെയാണ് സത്യവാങ്മൂലത്തിലെന്നാണ് കരുതുന്നത്.












Click it and Unblock the Notifications