റജീനയെ അറസ്റ് ചെയ്തു
കോഴിക്കോട്: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ സാക്ഷി റജീനയെ പന്ന്യങ്കര പൊലീസ് അറസ്റ് ചെയ്തു.
നവംബര്‍ നാല് വ്യാഴാഴ്ച രാവിലെ റജീനയുടെ വീട്ടില്‍ വച്ചാണ് അറസ്റുണ്ടായത്. റജീന ആത്മഹത്യാശ്രമം നടത്തിയെന്ന 2000ല്‍ രജിസ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റജീനയെ അറസ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
റജീനയെ കോഴിക്കാേേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
2000 ല്‍ റജീനയെ അറസ്റ് ചെയ്തതും ഇതേ കുറ്റം ആരോപിച്ചാണ്. പുതിയ സാഹചര്യത്തില്‍ കോടതിയുടെ നിലപാട് പ്രാധാന്യമര്‍ഹിയ്ക്കന്നു. റജീന ജാമ്യം ലഭിയ്ക്കാനായി ശ്രമം നടത്തുമോയെന്ന് അറിവായിട്ടില്ല.
അന്വേഷി പ്രവര്‍ത്തകര്‍ റജീനയ്ക്ക് വേണ്ടി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications