കുഞ്ഞാലിക്കുട്ടി പ്രശ്നം: സോണിയക്ക് അതൃപ്തി
ദില്ലി: കുഞ്ഞാലിക്കുട്ടി പ്രശ്നം യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്പിക്കും വിധത്തിലുള്ള വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് അതൃപ്തിയുണ്ടെന്ന് അറിയുന്നു.
ദില്ലിയിലെത്തിയ ഉമ്മന്‍ചാണ്ടി സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ യുഡിഎഫ് സര്‍ക്കാരിന് പുതിയ വെല്ലുവിളിയായിരിക്കുന്ന കുഞ്ഞാലിക്കുട്ടി പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. മറ്റൊരു പാര്‍ട്ടിയുടെ മന്ത്രിയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ബാധിക്കുന്നതിലുള്ള അതൃപ്തി സോണിയ ഉമ്മന്‍ചാണ്ടിയെ അറിയിച്ചുവെന്നാണ് അറിയുന്നത്.
പ്രശ്നത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിശോധിക്കാന്‍ സോണിയ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വേണ്ടിവരികയാണെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും സോണിയ ഉമ്മന്‍ചാണ്ടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.












Click it and Unblock the Notifications