സ്ത്രീവേദി ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പ്രധാനസാക്ഷി റജീന നേരത്തെ മൊഴി മാറ്റിയതിന്റെ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീവേദി ഹൈക്കോടതിയെ സമാപിക്കും.
സ്ത്രീവേദി നേതാക്കളായ കെ. അജിത, ജ്യോതി നാരായണന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
റജീനയുടെ മൊഴി മാറ്റാന്‍ നേരത്തെ സമ്മര്‍ദമുണ്ടായിരുന്നുവെന്നും ഇപ്പോഴും ആ പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയുണ്ടെന്നും സ്ത്രീവേദി നേതാക്കള്‍ പറഞ്ഞു.
കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സ്ത്രീവേദി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. പാലീസ് റജീനയെ അറസ്റ് ചെയ്തത് ഗൂഢ ലക്ഷ്യം വച്ചാണോയെന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.












Click it and Unblock the Notifications