ചാണ്ടിയുടെ പ്രസ്താവന അപലപനീയം: സുധീരന്‍
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസ് അടഞ്ഞ അധ്യായമാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍ പറഞ്ഞു.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഹൈക്കോടതി സ്റേ നീക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.
നവംബര്‍ ഒന്നിന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന ഇന്ത്യാവിഷന്‍ ചാനലിന്റെ ഓഫീസ് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു സുധീരന്‍.












Click it and Unblock the Notifications