കായികതാരങ്ങളേ... ഇതാ തുളസിയും മഞ്ഞളും
കൊച്ചി: കായിക താരങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമതയും ഓജസ്സും ലഭിക്കാന്‍ തുളസിയും മഞ്ഞളും അശ്വഗന്ധവും കഴിച്ചാല്‍ മതിയെന്ന് ആയുര്‍വേദ ചികിത്സാ വിദഗ്ധന്‍ ഡോ. സുരേഷ് കുമാര്‍. നവമ്പര്‍ നാല് തിങ്കളാഴ്ച ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ തുളസിയ്ക്കും അശ്വഗന്ധയ്ക്കും ആലോവെരയ്ക്കും അപാരശേഷിയാണ്. ഇക്കാര്യം തെളിയിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മര്‍മ്മചികിത്സാ, എല്ലുരോഗചികിത്സാരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രധാന ആയുര്‍വേദ ഡോക്ടര്‍മാരിലൊരാളാണ് സുരേഷ്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തന്റെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ ഒട്ടേറെ കായിക താരങ്ങളെ ഡോ. സുരേഷ് ചികിത്സിച്ചിട്ടുണ്ട്.
സ്വന്തം കഴിവ് വളര്‍ത്തിയെടുക്കാന്‍ കൃത്രിമമായ മയക്കു മരുന്നുകളെ ആശ്രയിക്കുന്നതില്‍ നിന്നും താരങ്ങള്‍ കഴിയുന്നതും ഒഴിഞ്ഞു നില്ക്കണം. പകരം ഇത്തരം ആയുര്‍വേദത്തിന്റെ പ്രകൃതിദത്തഔഷധങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം. - അദ്ദേഹം പറഞ്ഞു.
ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണംനേടിയ ഒരു കായിക താരവും ഒരു ടെന്നീസ് താരവും ഈയിടെ തന്റെയടുത്ത് പഞ്ചകര്‍മ്മ, ഉഴിച്ചില്‍ ചികിത്സകള്‍ക്കെത്തിയിരുന്നു. പരിശീലന സമയത്ത് കായിക താരങ്ങള്‍ക്ക് 14 ദിവസത്തെ ചവുട്ടിയുഴിച്ചില്‍ നല്ലതാണ്. ദിവസ്സവുമുള്ള തിരുമ്മല്‍ ചികിത്സയും കായികതാരങ്ങളുടെ പ്രവര്‍ത്തനം മെച്ചമെടുത്തും. നടുവേദനയനുഭവിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെയും ആയുര്‍വേദം കൊണ്ട് പൂര്‍ണ്ണമായും സുഖപ്പെടുത്താമെന്നും ഡോ. സുരേഷ് പറഞ്ഞു.












Click it and Unblock the Notifications