ഐക്യമുന്നണി യോഗത്തില്‍ ജില്ലാ നേതാക്കളും
തിരുവനന്തപുരം: ഐക്യമുന്നണിയുടെ ജില്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭരണം വിലയിരുത്താനായാണ് ഐക്യമുന്നണിയുടെ ജില്ലാ നേതാക്കളേയും യോഗത്തില്‍ പങ്കെടുപ്പിച്ചത്.
ആന്റണി മന്ത്രി സഭയുടെ ഭരണം പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെന്നാണ് ജില്ലാ നേതാക്കളും അഭിപ്രായപ്പെട്ടത്. കഴിഞ്ഞ യോഗത്തില്‍ സംസ്ഥാന നേതാക്കലും ഈ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്. ഈ വിഷയത്തിന്റെ ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന നേതാക്കളും മന്ത്രിമാരും മാത്രമുള്ള ചര്‍ച്ച നടക്കും.
കോവളം ഗസ്റ് ഹൗസിലാണ് യോഗം നടക്കുന്നത്.
പിള്ള പ്രശ്നം യോഗം രാവിലെ ചര്‍ച്ച ചെയ്തില്ല. ജില്ലാ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതുകൊണ്ടാണ് രാവിലെ ഈ വിഷയം ഒഴിവാക്കിയത്. ജില്ലാ നേതാക്കള്‍ പിരിഞ്ഞ ശേഷം ഉച്ചയ്ക്ക് ശേഷം പിള്ള പ്രശ്നം ചര്‍ച്ച ചെയ്യും. ആര്‍ ബാലകൃഷ്ണപിള്ളയും മന്ത്രി ഗണേശ് കുമാറും യോഗത്തില്‍ പങ്കെടുക്കുന്നില്ല. പകരം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പിള്ള വിഭാഗം കേരളാ കോണ്‍ഗ്രസ് നേതാവ് വേണുഗോപാലന്‍ നായര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications