കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണം: യൂത്ത് കോണ്‍.
തിരുവനന്തപുരം: പെണ്‍വാണിഭകേസില്‍ ആരോപണ വിധേയനായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. പി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
യുഡിഎഫ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാത്തത് ഉചിതമായില്ല. ആരോപണ വിധേയനായ മന്ത്രി രാജിവയ്ക്കുന്നതാണ് ജനാധിപത്യ മര്യാദ.
പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെ തോജോവധം ചെയ്യാന്‍ വേണ്ടിയല്ല രാജി ആവശ്യം ഉന്നയിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ അധികാരസ്ഥാനങ്ങളില്‍ നിന്ന് മാറിനിന്ന കീഴ്വഴക്കമുണ്ട്. കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ ആരോപണവിധേയനായ മന്ത്രിക്ക് അധികാരസ്ഥാനത്ത് തിരിച്ചുവരാവുന്നതാണെന്ന് അനില്‍കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications