ബുഷ് വീണ്ടും
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബുഷ് വിജയം ഉറപ്പാക്കി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോണ്‍ കെറി പരാജയം സമ്മതിച്ചതോടെയാണ് ജോര്‍ജ് ബുഷ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് രണ്ടാം വട്ടവും എത്തുമെന്ന് ഉറപ്പായത്.
തര്‍ക്ക സംസ്ഥാനമായ ഒഹായോവിലും ന്യൂ മെക്സിക്കോ, അയോവ എന്നീ സംസ്ഥാനങ്ങളിലെയും ഫലങ്ങള്‍ ബാക്കിയിരിക്കെ തന്നെയാണ് ജോണ്‍ കെറി പരാജയം സമ്മതിച്ചത്. ജനവരി അഞ്ചിനാണ് ബുഷ് വീണ്ടും ചുമതലയേല്‍ക്കുന്നത്.
ബുഷിന് ജനകീയവോട്ടില്‍ 37 ലക്ഷത്തിന്റെ ലീഡുള്ള സാഹചര്യത്തിലാണ് കെറി പരാജയം സമ്മതിച്ചത്. 20 ഇലക്ടറല്‍ ഒഹായോയിലെ ഫലം അവ്യക്തതയിലായപ്പോഴാണ് കെറി പരാജയം സമ്മതിച്ചത്. കെറി ബുഷിനെ ഫോണില്‍ വിളിച്ച് പരാജയം സമ്മതിക്കുകയായിരുന്നു.
ആകെയുള്ള 50 സംസ്ഥാനങ്ങളില്‍ 28 എണ്ണം ബുഷിനെ അനുകൂലിച്ചു. 254 ഇലക്ടറല്‍ വോട്ടുകളാണ് ബുഷിന് ലഭിച്ചത്. കെറിക്ക് 252ഉം. വിജയത്തിന് 270 ഇലക്ടറല്‍ വോട്ടാണ് വേണ്ടത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ബുഷിനാണ് മേധാവിത്തം.
വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഔദ്യോഗിക പ്രഖ്യാപനം വരാന്‍ ഇനിയും ദിവസങ്ങളെടുക്കും. ബുഷ് വിജയിച്ചതായി വൈറ്റ് ഹൗസും അവകാശപ്പെട്ടു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications