ടെര്‍മിനലിന് പെട്രോനെറ്റ് ബോര്‍ഡ് അനുമതി
കൊച്ചി: പുതുവൈപ്പിനില്‍ റീഗ്യാസിഫിക്കേഷന്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് പെട്രോനെറ്റ് ബോര്‍ഡ് അനുമതി നല്‍കി.
ഏതാനും ദിവസം മുമ്പ് ചേര്‍ന്ന പെട്രോനെറ്റ് ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ഭൗറിയ അറിയിച്ചു.
2.5 ദശലക്ഷം ടണ്ണായിരിക്കും ടെര്‍മിനലിന്റെ ഒരു വര്‍ഷത്തെ ശേഷി. പെട്രോനെറ്റിന്റെ പേരിലായിരിക്കും ഇത് സ്ഥാപിക്കുന്നത്. ദ്രവ പെട്രോളിയം കുവൈത്തില്‍ നിന്ന് കൊണ്ടുവന്നതിന് ശേഷം പുതുവൈപ്പിനിലെ ടെര്‍മിനലില്‍ റീഗ്യാസിഫിക്കേഷന് വിധേയമാക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാവും.
നേരത്തെ ഗള്‍ഫിലെ ദാഹെജിലെ ടെര്‍മിനലിനെ റീഗ്യാസിഫിക്കേഷനായി ആശ്രയിക്കുന്ന കാര്യവും പരിഗണിച്ചിരുന്നു. എന്നാല്‍ അതുവേണ്ടെന്നു വച്ചാണ് കൊച്ചി ടെര്‍മിനലിന് അനുമതി നല്‍കിയത്. കൊച്ചി ടെര്‍മിനലിന് ഉണ്ടാവുന്ന ശേഷിയുടെ പകുതിയേ ദാഹെജിലെ ടെര്‍മിനലിനുള്ളൂ.












Click it and Unblock the Notifications