അധികാരമോഹമില്ല: സോണിയ
ദല്ലി: അധികാരക്കസേരക്കു പിറകിലുള്ള ശക്തി താനല്ലെന്നും തനിക്കതിനാഗ്രഹമില്ലെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ഇന്‍ഷ്യേറ്റീവ് എന്ന സംവാദത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു സോണിയ.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴും മന്ത്രിമാരുടെ കാര്യത്തില്‍ താന്‍ ഇടപെടുന്നുവെന്ന ആരോപണം തനിക്കു നേരിടേണ്ടിവന്നിട്ടുണ്ടെന്നും സോണിയ പറഞ്ഞു. ഈ ആരോപണം രാജീവ് ഗാന്ധി നിഷേധിക്കുകയും ചെയ്തിരുന്നു.
ഭരണകൂടത്തിന്റെ ഭാഗമായി ഇത്തരമൊരു ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞ വര്‍ഷം ആരും പ്രതീക്ഷിച്ചു കാണില്ലെന്ന ആമുഖവുമായി സംസാരമാരംഭിച്ച സോണിയ പാക് മുന്‍ക്രിക്കറ്റ് കളിക്കാരനായ ഇമ്രാന്‍ഖാന്റെ കുഴഞ്ഞ ഒരു ചോദ്യത്തിനടക്കം സമര്‍ത്ഥമായി ഉത്തരം പറഞ്ഞ് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരതയെക്കുറിച്ച് ആശങ്ക വേണ്ടെന്നും സോണിയ പറഞ്ഞു.












Click it and Unblock the Notifications