സുധീരന് പിന്നില്‍ ഞാനല്ല: ആന്റണി
ആലപ്പുഴ: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയ്ക്കെതിരായ കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ താനാണെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
പല വിഷയങ്ങളിലും മുമ്പും സുധീരന്‍ ഇത്തരം പ്രസ്താവനകള്‍ ഉന്നയിച്ചിട്ടുണ്ട്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും സര്‍ക്കാരിനെതിരെ സുധീരന്‍ സംഘടിത പ്രക്ഷോഭം നടത്തിയിട്ടുണ്ട്- ആന്റണി ചൂണ്ടിക്കാട്ടി. ചേര്‍ത്തലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങളെ കുറിച്ച് യുഡിഎഫും കോണ്‍ഗ്രസും ചര്‍ച്ച ചെയ്തിട്ടില്ലാത്തതിനാല്‍ ഈ പ്രശ്നത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന് ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications