തൊഴിലാളികള്‍ വഴി തടയും
കൊച്ചി: വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ നവമ്പര്‍ മൂന്നിന് വഴിതടയും. അരമണിയ്ക്കൂറാണ് വഴിതടയുന്നത്.
വൈദ്യുതി നിരക്ക് കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് ഇത്. ആലുവ - ഉദ്യോഗമണ്ഡല്‍ പ്രദേശത്തെ വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരാണ് ഈ സമരം നടത്തുന്നത്. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി, എച്ച്എംഎസ്, യുടിയുസി എന്നീ സംഘടനകള്‍ ഉള്‍പ്പെട്ട സമര സമിതിയാണ് സമരം ആഹ്വാനം ചെയ്യുന്നത്.
വൈദ്യുതി നിരക്ക് കൂട്ടിയത് ഇന്ത്യന്‍ അലൂമിനിയം കമ്പനി, കാര്‍ബൊറാണ്ടം യൂണിവേഴ്സല്‍, ടി സി സി, ഫാക്ട് എന്നീ സ്ഥാപനങ്ങള്‍ക്ക് വന്‍ ബാദ്ധ്യതയാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്. വൈദ്യുതി നിരക്ക് കൂട്ടിയത് കാരണം പല സ്ഥാപനങ്ങളും അടച്ച് പൂട്ടേണ്ടി വരും. സംയുക്ത സമര സമിതിയുടെ അദ്ധ്യക്ഷന്‍ എസ്.സി.എസ് മേനോന്‍ പറഞ്ഞു.












Click it and Unblock the Notifications