Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാര്‍ തീരദേശ റോഡ് 2005ല്‍

കോഴിക്കോട്: മലബാറില്‍ 72 കിലോമീറ്ററുള്ള ഒരു തീരദേശ റോഡ് 2005 ഓടെ പൂര്‍ത്തിയായേയ്ക്കും.

വെങ്ങളം മുതല്‍ പൊന്നാനി വരെയുള്ളതാണ് ഈ റോഡ്. കേരളാ റോഡ് - പാലം വികസന കോര്‍പ്പറേഷനാണ് ഈ പണി ചെയ്യുന്നത്. 400 കോടി രൂപ ചെലവുള്ളതാണ് ഈ പദ്ധതി. കഴിഞ്ഞ 55 വര്‍ഷത്തിനുള്ളില്‍ ഇത്രയും വലിയ ഒരു പദ്ധതി ഇവിടെ ചെയ്യുന്നത് ിത് ആദ്യമായിട്ടാണ്. മലപ്പുറം കോഴിക്കോട് നഗരങ്ങളിലെ വാഹനതിരക്ക് കുറയ്ക്കാന്‍ ഈ പദ്ധതി ഏറെ സഹായിയ്ക്കും.

നലുവരി പാതയായിരിയ്ക്കും ഇത്. വെങ്ങാലി മുതല്‍ ബേപ്പൂര്‍ വരെ യുള്ള റോഡിന്റെ ആദ്യ ജോലികള്‍ തുടങ്ങികഴിഞ്ഞു. കരിങ്കല്‍ കഷണങ്ങല്‍ ഉപയോഗിച്ച് ആദ്യ അടിത്തറയിടുന്ന ജോലിയാണ് തുടങ്ങിയിരിയ്ക്കുന്നത്. ഇത് 2002 ഡിസംബറോടെ പൂര്‍ത്തിയാവും.

72 കിലോമീറ്ററുളള റേഡ് 50 കിലോമീറ്റര്‍ ദൂരം കടലിനടുത്തുകൂടെയാണ് പോകുന്നത്. ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തെ രണ്ടാമത്തെ തീരദേശ റോഡാണിത്. ഗോവ മുതല്‍ ഹോനാവര്‍ വരെയുള്ളതാണ് ആദ്യ തീരദേശ റോഡ്.

റോഡ് പണിയ്ക്കായി 200 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. പദ്ധതിയ്ക്കായി ചെലവാക്കുന്ന 400 കോടി രൂപയില്‍ 140 കോടി രൂപയും സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് ഉപയോഗിയ്ക്കുന്നത്. സര്‍ക്കാര്‍ ഭൂമിയും പുറമ്പോക്ക് ഭുമിയും സ്വകാര്യ ഭൂമിയും ഇതിനായി ഏറ്റെടുക്കുന്നുണ്ട്. ഈ പ്രദേശത്തെ പൊതു പ്രവര്‍ത്തകരെ കൂടി സംഘടിപ്പിച്ച് ഭൂമി ഏറ്റെടുക്കല്‍ പ്രശ്നമില്ലാതെ പെട്ടെന്ന് അവസാനിപ്പിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.

പദ്ധതി നടപ്പാക്കുന്ന കോര്‍പ്പറേഷന് കാര്യമായ സാങ്കേതിക ജ്ഞാനമുണ്ട്. മാത്രമല്ല റേല്‍ ഇന്ത്യ ടെക്ക്നിക്കല്‍ ആന്റ് എക്കണോമിക്ക് സര്‍വീസസ് എന്ന സ്ഥാപനവും നാട്ട്പാക്കും സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+