പിള്ളയെ രക്ഷിച്ചത് കരുണാകരന്‍
തിരുവനന്തപുരം: വിവാദപ്രസംഗത്തിന്റെ പേരില്‍ യുഡിഎഫ് യോഗത്തില്‍ എല്ലാവരും കേരളാ കോണ്‍ഗ്രസ്(ബി)നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ രക്തത്തിന് വേണ്ടി വാദിച്ചപ്പോള്‍ രക്ഷയ്ക്കെത്തിയത് കരുണാകരന്‍ മാത്രം. പിള്ളയെ യാതൊരു കാരണവശാലും യുഡിഎഫില്‍ നിന്ന് പുറത്താക്കുന്ന പ്രശ്നമില്ലെന്ന് കരുണാകരന്‍ യോഗത്തില്‍ ശക്തമായി വാദിച്ചു.
കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പും മുസ്ലിം ലീഗും ഉള്‍പ്പെടെ എല്ലാവരും പിള്ളയെ യുഡിഎഫില്‍ നിന്നും പുറത്താക്കണമെന്ന കെ. മുരളീധരന്റെ വാദത്തെ പിന്തുണച്ചു. അപ്പോഴാണ് കരുണാകരന്‍ എഴുന്നേറ്റത്. പിഡിപി റാലിയില്‍ പിള്ള നടത്തിയ വിവാദ പ്രസംഗത്തെയല്ല, പിള്ള ആന്റണിയെ വിമര്‍ശിച്ചതിന്റെ പേരിലാണ് ആന്റണിയും കൂട്ടരും പിള്ളയെ പുറത്തുചാടിക്കാന്‍ ശ്രമിക്കുന്നതെന്ന് കരുണാകരന്‍ കുറ്റപ്പെടുത്തി.
തന്നെ വിമര്‍ശിച്ചതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കേണ്ടതില്ലെന്ന് പറഞ്ഞ്കൊണ്ട് ഉടനെ ആന്റണിയും എഴുന്നേറ്റു. ഒടുവില്‍ പിള്ളയില്‍ നിന്ന് നവമ്പര്‍ 22ന് അരുവിക്കരയില്‍ ചേരുന്ന യുഡിഎഫ് യോഗത്തില്‍ നേരിട്ട് വിശദീകരണം തേടാമെന്ന അഭിപ്രായത്തോട് എല്ലാവരും യോജിക്കുകയായിരുന്നു.












Click it and Unblock the Notifications