Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതു വിമര്‍ശനം വേണ്ടെന്ന് കരുണാകരന്‍

കോഴിക്കോട്: സര്‍ക്കാരിനെ പൊതു വേദികളില്‍ വിമര്‍ശിയ്ക്കരുതെന്ന് കരുണാകരന്‍. കോഴിക്കോട് വാര്‍ത്താ ലേഖകരുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഐക്യമുന്നണിയിലെ ഘടക കക്ഷികള്‍ സര്‍ക്കാരിനെ പൊതു വേദികളില്‍ വിമര്‍ശിയ്ക്കുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിയ്ക്കും. ഘടക കക്ഷികള്‍ ചെറുതായാലും വലുതായാലും പൊതു വേദിയില്‍ വിമര്‍ശനം പാടില്ല. ഐക്യ ജനാധിപത്യ മുന്നണി ഏകോപന സമിതി യോഗം ആര്‍ ബാലകൃഷ്ണ പിള്ളയോട് വിശദീകരണം ചോദിയ്ക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പൊതു വേദിയില്‍ ബാലകൃഷ്ണ പിള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചത് നന്നായില്ല എന്ന് കരുണാകരന്‍ പറഞ്ഞു. ബാലകൃഷ്ണപിള്ളയോട് വിശദീകരണം ആവശ്യപ്പെടാനാണ് താന്‍ നിര്‍ദ്ദേശിച്ചത്. ഇത് ഐക്യമുന്നണി യോഗം അംഗീകരിച്ചതില്‍ തനിയ്ക്ക് സന്തോഷമുണ്ട്. കരുണാകരന്‍ പറഞ്ഞു. ഇല്ലായിലുന്നെങ്കില്‍ അത് ഐക്യമുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചേനെ.

കെ പി സി സി അദ്ധ്യക്ഷന്‍ കെ മുരളീധരനുമായി അഭിപ്രായവ്യത്യാസമൊന്നും ഇല്ലെന്ന് കരുണാകരന്‍ പറഞ്ഞു. ബാലകൃഷ്ണപിള്ളയ്ക്ക് എതിരെ എന്തെങ്കിലും നടപടി എടുക്കുന്നതിന് മുമ്പേ അദ്ദേഹത്തെ ഐക്യമുന്ന ണി ഏകോപന സമിതി യോഗത്തിന് വിളിയ്ക്കണമെന്നായിരുന്നു മുരളീധരന്റെ നിലപാട്. ഒരു കുറ്റവാളിയ്ക്ക് പോലും ശിക്ഷ വിധിയ്ക്കുന്നതിന് മുമ്പ് തന്റെ ഭാഗം വ്യക്തമാക്കാനുള്ള അവസരം നല്‍കേണ്ടതുണ്ട്. അത് മാത്രമാണ് മുരളീധരന്‍ ഉദ്ദേശിച്ചത്.

ഇപ്പോഴത്തെ പൊലീസ് നയം സര്‍ക്കാരിന്റെ പ്രതിശ്ചായയെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് കരുണാകരന്‍ പറഞ്ഞു. ഇത് ഉടനേ തന്നെ പുനപരിശോധിയ്ക്കണമെന്ന് മുഖ്യമന്ത്രി എ കെ ആന്റണിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+