കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശ്നപരിഹാരത്തിന് ശ്രമിക്കും: ഉമ്മന്‍ചാണ്ടി

  • By Staff
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളുമായി സൗഹാര്‍ദപരമായ ബന്ധം നിലനിര്‍ത്താനാണ് കേരളം ആഗ്രഹിക്കുന്നതും നേരിട്ടുള്ള ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജലസേചന പദ്ധതികളെ കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി ചര്‍ച്ച നടത്തുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നവംബര്‍ അഞ്ച് വെള്ളിയാഴ്ച ചെന്നൈയിലെത്തിയ ഉമ്മന്‍ചാണ്ടി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.

പറമ്പിക്കുളം-ആളിയാര്‍ ഉള്‍പ്പെടെ വിവിധ നദീജല കരാറുകള്‍ പുതുക്കുന്നതു സംബന്ധിച്ച് ജയലളിതയുമായി ശനിയാഴ്ച ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തും.

എല്ലാ പ്രശ്നങ്ങളും സൗഹാര്‍ദപരമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി പ്രശ്നത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആ പ്രശ്നത്തെ കുറിച്ച് രണ്ട് തവണ അന്വേഷണം നടത്തിയതാണെന്നും പ്രശ്നം ഇപ്പോള്‍ കോടതിയിലായതിനാല്‍ അതേ കുറിച്ച് തനിക്കൊന്നും പറയാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X