Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയ്ക്കെതിരെയുള്ള അഴിമതികേസ് തള്ളിയില്ല

കോഴിക്കോട്: മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്ക് ഇത് പൊല്ലാക്കാലമാണ്. ഭൂമി ഇടപാട് കേസില്‍ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ഉണ്ടായിരുന്ന കേസ് തള്ളണമെന്ന പൊലിസിന്റെ ആവശ്യം കോടതി തള്ളി.

ഇതോടെ ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പുത്തന്‍ വെളിപ്പെടുത്തലുകള്‍ കാരണം രാജി സമ്മര്‍ദ്ദം ചെറുക്കുന്ന മന്ത്രിയുടെ നില കൂടുതല്‍ പരുങ്ങലിലായി. നവംബര്‍ അഞ്ച് വെള്ളിയാഴ്ച കോഴിക്കോട്ട് നടക്കുന്ന ജില്ലാ ലീഗ് കമ്മറ്റി ഇക്കാര്യവും ചര്‍ച്ച ചെയ്തേയ്ക്കും. ലീഗിന്റെ ജനറല്‍ സെക്രട്ടറികൂടിയാണ് പി.കെ.കുഞ്ഞാലിക്കുട്ടി.

കുഞ്ഞാലിക്കുട്ടി പ്രതിയായ ഭൂമി ഇടപാട് കേസ് തള്ളണമെന്ന് പൊലീസാണ് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടത്. നവംബര്‍ അഞ്ച് വെള്ളിയാഴ്ചയാണ് കോടതി ഇത് തള്ളിയത്. ഈ ഭൂമി ഇടപാട് കേസിനും ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി നേരിടുന്ന ഐസ്ക്രീം പെണ്‍വാണിഭ കേസിനും ബന്ധമുണ്ടെന്നതാണ് കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ എതിര്‍ സംഘങ്ങളെല്ലാം വര്‍ദ്ധിത വീര്യത്തോടെ തിരിയുമെന്ന് കരുതാനുള്ള മറ്റൊരു കാരണം. പെണ്‍വാണിഭകേസിലെ ഒരു പ്രതിയായ റഹ്മാന്റെ കോഴിക്കോട് പാളയം ബസ്സ്റാന്റിനോട് ചേര്‍ന്നുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് കുഞ്ഞാലിക്കുട്ടി ഒഴിവാക്കിക്കൊടുത്തു. മാത്രമല്ല രണ്ട് കോടി രൂപയും വേറെ ലാഭവും സ്ഥലത്തേയ്ക്ക് വഴി സൗകര്യവും ഉണ്ടാക്കിക്കൊടുത്തെന്നാണ് കേസ്. 1993-94 ലാണ് ഈ സ്ഥലം എടുക്കല്‍ നടന്നത്.

ഭൂമി ഇടപാട് കേസിലെ തുടര്‍ നടപടികള്‍ക്കായി കേസ് ഡയറിയും സാക്ഷി മൊഴികളും ഹാജരാക്കാന്‍ പൊലീസിനോട് വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് വിജിലന്‍സ് ട്രിബ്യൂണല്‍ സ്പെഷ്യല്‍ ജഡ്ജി എം.ആര്‍.ഗോപാലകൃഷ്ണന്‍ നായരാണ് കേസ് പരിഗണിച്ചത്. കോഴിക്കോട്ടെ കസബാ പൊലീസാണ് കേസ് രജ-ിസ്റ്റര്‍ ചെയ്തിരുന്നത്. പെണ്‍വാണിഭക്കേസിന്റെ അന്വേഷണം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായിരുന്ന നീരാ റാവത്തിനായിരുന്നു. അന്വേഷണത്തിനിടയില്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നിട്ടുള്ളതായി കണ്ടെത്തി.

കോഴിക്കോട് മാവൂര്‍ റോഡിലെ ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കുന്നതില്‍ പി.കെ.കുഞ്ഞാലിക്കുട്ടി, അന്നത്തെ ജ-ില്ലാ കളക്ടറായിരുന്ന അമിതാഭ് കാന്ത്, മുന്‍ കോഴിക്കോട് മേയര്‍ ഒ.രാജ-ഗോപാല്‍, മുന്‍ നഗരസഭാ സെക്രട്ടറി ടി.കെ.രവീന്ദ്രന്‍, ഗള്‍ഫ് വ്യവസായി പി.എ. റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് വന്‍ അഴിമതി നടത്തി എന്നതായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+