ചാണ്ടി-ജയ ചര്‍ച്ചയില്‍ പിഡിപിക്ക് പ്രതീക്ഷ
കാസര്‍കോട്: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നവംബര്‍ ആറ് ശനിയാഴ്ച നടത്തുന്ന ചര്‍ച്ചയോടെ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിക്ക് മെച്ചപ്പെട്ട വൈദ്യചികിത്സ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ് പറഞ്ഞു.
ജയലളിതയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ചര്‍ച്ചയില്‍ പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ലെങ്കില്‍ ഇപ്പോള്‍ നടന്നുവരുന്ന പിഡിപിയുടെ പ്രക്ഷോഭം ശക്തിപ്പെടുത്തും.
താന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തിയപ്പോള്‍ സംഘ്പരിവാര്‍ ഒഴികെയുള്ള രാഷ്ട്രീയപാര്‍ട്ടികളുടെയും ജനാധിപത്യ സംഘടനകളുടെയും നേതാക്കള്‍ സത്യഗ്രഹവേദി സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെന്ന് അജിത് കുമാര്‍ ആസാദ് പറഞ്ഞു.












Click it and Unblock the Notifications